kerala Kerala

മകന് വിഷം നല്‍കി; ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

ഇടുക്കി: കരുണാപുരത്ത് മകന് വിഷം നല്‍കിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കരുണാപുരം നിരപ്പേല്‍കട ചിറവേലില്‍ ആര്യ (24) ആണ് മരിച്ചത്. മകന്‍ ആരോമല്‍ (3) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ അര്‍ധരാത്രിയോട് കൂടിയായിരുന്നു സംഭവമുണ്ടായത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആര്യ മകന് വിഷം നല്‍കിയ ശേഷം സ്വയം വിഷം കഴിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആര്യയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മകന്‍ മൂന്ന് വയസുകാരന്‍ ആരോമലിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. എല്‍കെജി വിദ്യാര്‍ത്ഥിയാണ് ആരോമല്‍. കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പി ആര്‍ രമേശ് മോനാണ് ആര്യയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് കുട്ടികളാണ്. യുകെജിയില്‍ പഠിക്കുന്ന അനന്യയാണ് മൂത്തയാള്‍. അഞ്ചുവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!