kerala Kerala Trending

ജോലിസ്ഥാപനത്തില്‍ നിന്ന് 20 കോടിയോളം തട്ടി യുവതി മുങ്ങി; തട്ടിപ്പ് നടത്തിയത് അസി. മാനേജര്‍

തൃശൂര്‍: വലപ്പാട് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ അസിസ്റ്റന്റ് മാനേജര്‍ ധന്യ മോഹനാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ്. സംഭവത്തില്‍ വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

2019 മുതലാണ് ഇത്തരത്തില്‍ വ്യാജ ലോണുകളുണ്ടാക്കി തട്ടിപ്പ് തുടങ്ങിയതെന്നാണ് വിവരം. ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണുകള്‍ വ്യാജമായുണ്ടാക്കി പണം അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. പതിനെട്ട് വര്‍ഷമായി ധന്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു.

വലപ്പാട് സി.ഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം കേസ് അന്വേഷിക്കും. പ്രതിയും ബന്ധുക്കളും ഒളിവിലാണ്. ധന്യയുടെ കൊല്ലം തിരുമുല്ലാവാരത്തെ വീട് പൂട്ടിയിട്ട നിലയിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!