മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനം
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ വെളളിമാടുകുന്ന് ഗവ. വൃദ്ധമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ.പി.എച്ച്.എന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനു കൂടിക്കാഴ്ച നടത്തുന്നു. കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് ജൂലൈ 29ന് രാവിലെ 10 മണിക്കും ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടുമണിക്കുമാണ് കൂടിക്കാഴ്ച. കെയര്‍ പ്രൊവൈഡര്‍ യോഗ്യത- എട്ടാം ക്ലാസ്, ജെ.പി.എച്ച്.എന്‍ യോഗ്യത- പ്ലസ് ടു, ജെ.പി.എച്ച്.എന്‍ കോഴ്‌സ്, പ്രായപരിധി 50. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0495 2731111.
അപേക്ഷ ക്ഷണിച്ചു
വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഭിന്നശേഷിക്കാരില്‍ നിന്നും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പക്കുളള അപേക്ഷ ക്ഷണിച്ചു. 5 ശതമാനം മുതലാണ് പലിശനിരക്ക്. 7 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും അനുവദിക്കും. വിശദ വിവരങ്ങള്‍ക്ക് www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2347768, 7152 7153 7156.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് എജ്യുക്കേഷണല്‍ ടെക്‌നോളജി, ഫൗണ്ടേഷന്‍ ഇന്‍ എജ്യൂക്കേഷന്‍ എന്നീ തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂലൈ 29ന് രാവിലെ 10 മണിക്ക് എജ്യുക്കേഷണല്‍ ടെക്‌നോളജിക്കും ഉച്ചയ്ക്ക് 12 മണിക്ക് ഫൗണ്ടേഷന്‍ ഇന്‍ എജ്യൂക്കേഷനിലും അഭിമുഖം നടത്തും. താല്‍പര്യമുള്ളവര്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍: 0495 2722792.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ നിയമനം
സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ വെളളിമാട്കുന്ന് പ്രവര്‍ത്തിക്കുന്ന എച്ച്.എം.ഡിസിയിലേക്ക് (പുണ്യഭവന്‍) മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക്്് കൂടിക്കാഴ്ച നടത്തുന്നു. ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനുളള കൂടിക്കാഴ്ച ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്ക്്് വെളളിമാടുകുന്ന്് എച്ച്.എം.ഡിസിയില്‍ നടത്തും. 21 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള എട്ടാം ക്ലാസ് പാസായവരില്‍ നിന്നാണ്്് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഇന്റര്‍വ്യൂ ദിവസം നേരിട്ട്്് സമര്‍പ്പിക്കേണ്ടതാണ്. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകളും ആധാര്‍ കാര്‍ഡും സഹിതം താല്‍പര്യമുളളവര്‍ക്ക്് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍-0495-2731632
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ പരിശീലനം
സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ സീനിയര്‍ സിറ്റിസണ്‍സിന് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം സംബന്ധിച്ച് 10 ദിവസത്തെ പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നു.ഫോണ്‍: 0495 2370026, 8891370026.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍, പീഡിയാട്രിക് കാര്‍ഡിയാക് അനസ്തെറ്റിസ്റ്റ്, പീഡിയാട്രിക് കാര്‍ഡിയാക് ഇന്റെന്‍സിവിസ്റ്റ്, അനസ്തെറ്റിസ്റ്റ്, പീഡിയാട്രീഷ്യന്‍ എന്നീ തസ്‌കകളിലേക്കാണ് നിയമനം നടത്തുന്നത്. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്റെ (www.arogyakeralam.gov.in) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യതയുള്ളവര്‍ ജൂലൈ 30ന് രാവിലെ 11 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ആരോഗ്യ കേരളം ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.
യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ്് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 04712325101, 8281114464. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 31 ആണ്. ജില്ലയിലെ പഠന കേന്ദ്രം: യോഗ അസോസിയേഷന്‍, കോഴിക്കോട്: 9496284414.
‘മംഗല്യ പദ്ധതി’ വിധവാ പുനര്‍വിവാഹ ധനസഹായം- അപേക്ഷ ക്ഷണിച്ചു
‘മംഗല്യ പദ്ധതി’ വിധവാ പുനര്‍ വിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ വിഭാഗപ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000 രൂപ ധന സഹായം നല്‍കുന്ന പദ്ധതി പ്രകാരം 2022-23 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ആദ്യ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പുനര്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ആവശ്യമായ രേഖകള്‍ സഹിതം www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു.
റീ ടെന്‍ഡര്‍ ക്ഷണിച്ചു
ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ സി.എം.എല്‍.ആര്‍.ആര്‍.പി 2021 ഉള്‍പ്പെട്ട പ്രവൃത്തികളുടെ നിര്‍വഹണത്തിന് പി.ഡബ്യു.ഡി രജിസ്‌ട്രേഷന്‍ ഉള്ള അംഗീകൃത കരാറുകാരില്‍ നിന്ന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2502025.
ക്വട്ടേഷനുകൾ ക്ഷണിച്ചു
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ ഔദ്യോഗിക വാഹനമായി സംസ്ഥാനത്തുടനീളം ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കരാർ വ്യവസ്ഥയിൽ വാഹനം നൽകാൻ തയ്യാറായുള്ളവരിൽ നിന്നും പ്രതിമാസം 3,000 കി.മി എന്ന നിരക്കിൽ ഒരു വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും ആകെ 25,000 കിലോമീറ്ററിൽ കുറവ് ഓടിയിരിക്കുന്നതുമായ മാരുതി സുസുക്കി എർട്ടിഗ (ന്യൂ മോഡൽ), മാരുതി സുസുക്കി XL 6, തുടങ്ങിയ വാഹന ഉടമകളിൽ നിന്നും മുദ്ര വച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. 14/08/2022 തീയതിക്ക് മുൻപായി ഉള്ളടക്കം ചെയ്യുന്ന പ്രൊഫോർമയിൽ ക്വട്ടേഷനുകൾ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, ഫോർത്ത് ഫ്‌ളോർ, വികാസ് ഭവൻ, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ നേരിട്ടോ എത്തിക്കേണ്ടതാണ്. ഓഗസ്റ്റ് 15ന് ക്വട്ടേഷൻ തുറക്കുന്നതായിരിക്കും. വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in, 0471-2302090.
ഭിന്നശേഷിക്കാർക്ക് വായ്പ
ദേശീയ വികലാംഗ ധനകാര്യ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പ പദ്ധതി പ്രകാരം വികലാംഗ ക്ഷേമ കോർപറേഷൻ ഭിന്നശേഷിക്കാരിൽ നിന്നും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വായ്പാ അപേക്ഷ ക്ഷണിച്ചു. അഞ്ചു ശതമാനം മുതൽ പലിശനിരക്കിൽ ഏഴു വർഷം വരെ തിരിച്ചടവ് കാലാവധിയിൽ 50 ലക്ഷം രൂപ വരെ അനുവദിക്കുന്നു. ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും അനുവദിക്കുന്നു. വിശദവിവരങ്ങൾക്ക്: www.hpwc.kerala.gov.in, 0471-2347768, 7152, 7153, 7156.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷ
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (CLISc) 26-ാം ബാച്ചിന്റെ പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കാസർകോട് വച്ച് ഓഗസ്റ്റ് 17ന് പരീക്ഷ ആരംഭിക്കും. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടും ഫൈനോടുകൂടി ഓഗസ്റ്റ് അഞ്ചും ആണ്. നോട്ടിഫിക്കഷൻ, ടൈംടേബിൾ അപേക്ഷ ഫോറം എന്നിവ www.kslc.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം
മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി ‘പ്രിയ ഹോം’ തുറന്നു കൊടുത്തു: ചെറിയ കാൽവയ്പ്പ് മാത്രമെന്ന് മന്ത്രി.ആർ.ബിന്ദു
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്യുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിൽ ആദ്യത്തേതായി, മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി, ആരംഭിച്ച ‘പ്രിയ ഹോം’ പുനരധിവാസകേന്ദ്രം നാടിന് സമർപ്പിച്ചു. കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വെളിയം കായിലയിൽ നിർമ്മിച്ച ‘പ്രിയ ഹോം’ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.
തങ്ങളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള രക്ഷിതാക്കളുടെ ഏറ്റവും വലിയ ആശങ്കയ്ക്കുള്ള പരിഹാരമാണ് പ്രിയ ഹോം പോലുള്ള പുനരധിവാസ കേന്ദ്രങ്ങൾ എന്ന് മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഒരു ചെറിയ കാൽവയ്പ്പ് മാത്രമാണ് ഇത്. ഭിന്നശേഷിയുള്ള ഒട്ടേറെ കുഞ്ഞുങ്ങൾക്ക് താങ്ങും തണലുമായി നിൽക്കേണ്ടത് സാമൂഹ്യനീതി വകുപ്പിന്റെ ബാധ്യതയാണെന്നും പലതരത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായ കേന്ദ്രം തയ്യാറാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.
ബഹു.ധനകാര്യമന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ അധ്യക്ഷനായ ചടങ്ങിൽ എ ഡി എം ആർ.ബീനാകുമാരി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ആർ പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു. പ്രാരംഭഘട്ടത്തിൽ 15 വനിതകളുടെ സംരക്ഷണവുമായാണ് പ്രിയ ഹോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കമലാസനൻ വകുപ്പിന് വിട്ടുനൽകിയ സ്ഥലവും കെട്ടിടവും നവീകരിച്ചാണ് പ്രിയ ഹോം ഒരുക്കിയത്. കമലാസനൻ – സരോജിനി ദമ്പതിമാരുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൾ പ്രിയയുടെ സംരക്ഷണാർത്ഥം കൂടിയാണ് ഇവർ സ്ഥലവും കെട്ടിടവും സർക്കാരിന് കൈമാറിയത്.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആരോഗ്യ സേവനങ്ങൾ: വിദഗ്ധ സമിതി രൂപീകരിച്ചു
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ആരോഗ്യ സേവനങ്ങൾ സംബന്ധിച്ചും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് സംസ്ഥാനതല വിദഗ്ദ്ധസമിതി രൂപീകരിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.
സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ കണ്ണൂർ മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ. കെ. ജയശ്രീ, കണ്ണൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. അജയകുമാർ, കോട്ടയം മെഡിക്കൽ കോളജ് പ്ലാസ്റ്റിക് സർജറി വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ ഡോ. ലക്ഷ്മി. എം, പേരൂർക്കട മെന്റൽ ഹോസ്പിറ്റൽ മെമ്പർ ഡോ. ദിനേഷ് ബാബു, സ്റ്റേറ്റ് മെന്റൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. കിരൺ പി. എസ്, തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി മെമ്പർ ശ്രീജ ശശിധരൻ, സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ ശീതൾ ശ്യാം, സംസ്ഥാന ട്രാൻഡജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ സൂര്യ ഇഷാൻ, ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ സോനു നിരഞ്ജൻ, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുവേണ്ടിയുള്ള ദേശീയ കൗൺസിൽ മെമ്പർ വിഹാൻ പീതാംബർ, സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, ട്രാൻസ്‌ജെൻഡർ സെൽ മെമ്പർ ശ്യാമ എസ്. പ്രഭ, സ്റ്റേറ്റ് പ്രൊജക്ട് കോ-ഓർഡിനേറ്റർ, ട്രാൻസ്‌ജെൻഡർ സെൽ മെമ്പർ ലയ മരിയ ജെയ്‌സൺ എന്നിവരാണ് അംഗങ്ങൾ. സാമൂഹനീതി വകുപ്പ് ഡയറക്ടറാണു സമിതിയുടെ കൺവീനർ.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള ആരോഗ്യസേവനങ്ങൾ, ഏതെങ്കിലും ഒരു സർക്കാർ ആശുപത്രിയിൽ ഹോർമോൺ ചികിത്സ, ലിംഗമാറ്റ ശസ്ത്രക്രിയകൾ എന്നിങ്ങനെയുള്ള സംവിധാനം കൊണ്ടുവരൽ, ട്രാൻസ്‌ജെൻഡർ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, സർക്കാർ മേഖലയിൽ ഇത്തരം ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകി ശസ്ത്രക്രിയകൾ നടത്തൽ, ലിംഗമാറ്റ ശസ്ത്രക്രിയകൾ ഹോർമോൺ ചികിത്സൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സ്വകാര്യമേഖലയിലെ സാമ്പത്തിക ചൂഷണങ്ങൾ തടയുന്നതിനായി ഏകീകൃത ചികിത്സാ ചെലവ്, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾക്ക് കൃത്യമായ മാർഗനിർദ്ദേശം, ഇത്തരം സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് കൊണ്ടുവരിക, ഇവ നൽകുന്ന ആശുപത്രികൾക്ക് അതിനുള്ള സംവിധാനങ്ങൾ ഉണ്ടോ എന്നുള്ളത് ഉറപ്പാക്കൽ തുടങ്ങിയവയാണ് സമിതിയുടെ പരിഗണനാ വിഷയങ്ങൾ.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ വ്യക്തികളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളുമായി (പോസ്റ്റ്-സെക്‌സ് റീ-അസൈന്റമെന്റ് സർജറി, POST SRS) ബന്ധപ്പെട്ട പഠനം നടത്തുന്നതിന് മേൽ കമ്മിറ്റി ശിപാർശ സമർപ്പിക്കണം.
ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഒരു എത്തിക്കൽ കമ്മിറ്റി രൂപീകരിക്കുന്നതിനായി കമ്മിറ്റി അംഗങ്ങളെ സർക്കാരിനോട് ശിപാർശ ചെയ്യുന്നതിനും പ്രസ്തുത വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതല വിദഗ്ധ സമിതി മൂന്ന് മാസത്തിനകം പഠന റിപ്പോർട്ട് സമർപ്പിക്കും.