ലൈംഗിക പീഡനക്കേസിൽ പ്രതിയായ സാംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്. സിവിക് ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടത്തുന്നുണ്ടെന്നും വിവരമുണ്ട്.
യുവ എഴുത്തുകാരിയുടെ ബലാത്സംഗ പരാതിയിലാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും ചിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി സിവിക് ചന്ദ്രനെ സമീപിച്ചതിന് പിന്നാലെ യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച് ഇയാള്‍ നിരന്തരം ശല്യം ചെയ്തുവെന്നും ഇയാള്‍ ബലമായി ചുംബിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് കേസ് എടുത്തത്.രാതിക്കാരിയായ അധ്യാപികയുടെ വിശദമായ മൊഴി വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തി. സാക്ഷികളിൽനിന്നുളള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് അധ്യാപികയെ എത്തിച്ച് തെളിവെടുപ്പും പൊലീസ് പൂര്‍ത്തിയാക്കി. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രന്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കില്‍ ഉത്തരമേഖ ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്നും ദളിത് സംഘടനകള്‍ അറിയിച്ചു.