സഭയില്‍ പ്രതിഷേധിച്ചതിന് 11 രാജ്യസഭ എംപിമാര്‍ക്ക് സസ്പെന്ഷന്.കനിമൊഴി സോമു, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, തുടങ്ങി കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെയാണ് സസ്പെന്ഷന്. എം.എ റഹിം, വി..ശിവദാസന്‍, പി. സന്തോഷ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.സഭയിലെ നടുത്തളത്തിലേക്ക് നീങ്ങിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി സ്പീക്കര്‍ നടപടി സ്വീകരിച്ചത്. ഈ ആഴ്ച മുഴുവന്‍ സസ്പെന്ഷന് നിലനില്ക്കും.ജി.എസ്.ടി സ്ലാബ് മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എം.പിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്. വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളില്‍ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തില്‍ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തിവെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എം.പിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം.