നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ ഹാജരായി. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് എത്തിയത്. അതേസമയം സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.രാജ്യത്താകമാനം ആഹ്വാനംചെയ്ത സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഇ.ഡിക്കെതിരേയുള്ള പ്രതിഷേധമെന്നോണം തീവണ്ടികള്‍ തടഞ്ഞിട്ടു. ഇതോടെ തീവണ്ടികള്‍ വൈകിയോടി.എഐസിസി ആസ്ഥാനത്ത് കറുത്ത ബലൂണുകളുമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി.കോട്ടയം, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് തീവണ്ടി തടഞ്ഞത്.
കോട്ടയത്ത് രാവിലെ 10.30 ഓടെയായിരുന്നു പ്രതിഷേധം. കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് പോലീസ് സ്‌റ്റേഷന് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് ജനശതാബ്ദി എക്‌സ്പ്രസ് അല്‍പസമയം വൈകി. പ്രവര്‍ത്തകരെ നീക്കിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. കണ്ണൂരിലും അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്റര്‍സിറ്റി എക്‌സ്പ്രസ് വൈകിയാണ് ഓടുന്നത്.