മലയാളി പ്രേക്ഷകരുടെ ന്യൂ ജെൻ താരമാണ് ഷെയിന്‍ നിഗം. താരപുത്രനായി മലയാള സിനിമയിലേക്ക് എത്തിയ ഷെയിന്‍ നിരവധി സിനിമകളിൽ അഭിനയിച്ചു. എന്നാൽ ഇപ്പോൾ അതൊന്നുമല്ല ചർച്ച വിഷയം. ആരാധകരെ നിരാശയിലാഴ്ത്തി താൻ പ്രണയത്തിലാണെന്ന സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഷെയിൻ. എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ അനായാസം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് ചോദ്യത്തിനു നല്കിയ മറുപടിയിലാണ് ഷെയിന്‍ ഇക്കാര്യംവ്യക്തമാക്കിയത്.
‘ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്,’ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് താരം ഇത് വ്യതമാക്കിയത്. പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയെങ്കിലും ആരാണ് കാമുകി എന്ന കാര്യം താരം വെളിപ്പെടുത്തിയിട്ടില്ല.