Trending

അമ്മയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിയായ മകൻ ഉഡുപ്പിയിൽ അറസ്റ്റിൽ

അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മഞ്ചേശ്വരം വോര്‍ക്കാടി നലങ്ങി സ്വദേശി ഫില്‍ഡ (60)യെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ മെല്‍വിന്‍ മൊണ്ടേറ ആണ് പിടിയിലായത്. അമ്മയെ തീകൊളുത്തിയശേഷം ഇയാള്‍ അയല്‍വാസിയായ സ്ത്രീയേയും വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി തീകൊളുത്താന്‍ ശ്രമിച്ചിരുന്നു.

സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതിയെ ഉഡുപ്പി കുന്ദാപുരയില്‍ വെച്ചാണ് പിടികൂടിയത്. 200 കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.

ബുധനാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അമ്മ ഫില്‍ഡയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മെല്‍വിന്‍ അയല്‍വാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ ലോലിറ്റയേയും മെല്‍വിന്‍ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.

വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ അയല്‍ക്കാരാണ് ഫില്‍ഡയേയും ലോലിറ്റയേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഫില്‍ഡ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന ലോലിറ്റയെ ഇവര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!