
കാലവർഷം കനത്തതോടെ കുന്ദമംഗലം മുക്കം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ സമീപത്തുള്ള കച്ചവടക്കാരും കാൽ നട യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. വർഷങ്ങളായി ഡ്രൈനേജിലേക്കുള്ള വഴികൾ അടക്കപ്പെട്ടതും ഡ്രൈനേജ് നന്നാക്കാത്തതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് പ്രദേശ വാസികൾ പറഞ്ഞു. മഴ കനത്ത് റോഡിൽ മുഴുവൻ വെള്ളമായതോടെ റോഡ് ഏതാ നടപ്പാത ഏതാണെന്ന് അറിയാത്ത അവസ്ഥയാണുള്ളത്. ഇത് കാൽ നട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വേണ്ട പ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും പ്രയോജനം ഒന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

