പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഭക്ഷണം കഴിയ്ക്കാനായി മെസ്സിലേക്ക് പോയി മടങ്ങി വരുമ്പോഴാണ് വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം പെരിങ്ങാട് സ്വദേശിയാണ് വിഷ്ണു. കഴിഞ്ഞ കുറച്ച് നാളായി വിഷ്ണു വിഷാദരോഗത്തിന് അടിപ്പെട്ടതായി ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ചില മാനസിക ബുദ്ധിമുട്ടുകള്‍ മൂലം വിഷ്ണു കുറച്ചുനാളായി കൃത്യമായി ക്ലാസുകളില്‍ വരികയോ സുഹൃത്തുക്കളോട് വലിയ അടുപ്പം പുലര്‍ത്തുകയോ ചെയ്തിരുന്നില്ല. വിഷ്ണു ഒറ്റയ്ക്കാകാതെ സുഹൃത്തുക്കള്‍ പരമാവധി ശ്രമിച്ചിരുന്നെങ്കിലും ഇവര്‍ ഭക്ഷണം കഴിയ്ക്കാന്‍ പോയ സമയത്ത് വിഷ്ണു ഇന്നലെ തൂങ്ങിമരിക്കുകയുമായിരുന്നു.

