National News

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷൻ

ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മിഷനും. ട്വിറ്ററിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കമ്മിഷൻ ഡൽഹി പൊലീസിനോട് ആവർത്തിച്ചു.

കുട്ടികളുടെ നഗ്നത ട്വിറ്റർ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കേസെടുക്കണമെന്ന് മുൻപ് പല തവണ ആവശ്യപ്പെട്ടിട്ടും ഡൽഹി പൊലീസ് നടപടിയെടുത്തിരുന്നില്ല. ട്വിറ്റർ തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുക്കാൻ ഉത്തരവിട്ടത്. ഐ.ടി.ദേഭഗതി നിയമം പാലിക്കുന്നതുവരെ കുട്ടികൾക്ക് ട്വിറ്റർ അക്കൗണ്ട് ലഭ്യമാകരുതെന്ന് കമ്മിഷൻ കേന്ദ്രത്തോടും ആവശ്യപ്പെട്ടിരുന്നു.

മൂന്ന് ദിവസത്തിനുള്ളിൽ നടപടിയെടുക്കണം. വിഡിയോ കോൺഫറൻസ് മുഖേന ഹാജരായി ഇക്കാര്യം അറിയിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. സൈബർ സെൽ ഡിസിപിക്ക് കമ്മിഷൻ സമൻസ് അയച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!