ആനക്കൊമ്പ് കൈവശംവെച്ച കേസിൽ നടൻ മോഹലാലിനെതിരെയുള്ള കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകി. കുറുപ്പംപടി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വനം വകുപ്പായിരുന്നു കേസെടുത്തിരുന്നത്. ജൂലൈ 24ന് കേസ് വീണ്ടും പരിഗണിക്കും.
2012 ലാണ് മോഹൽലാലിന്റെ തേവരയിലുള്ള വീട്ടിൽ റെയ്ഡിനിടയിൽ ആനക്കൊമ്പ് പിടികൂടുകയായിരുന്നു. ആനക്കൊമ്പ് കൈവശം വച്ചത് കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. .

