കൈത്തറി സ്പെഷ്യൽ റിബേറ്റ് മേള ഒന്നുമുതൽ
കൈത്തറി മേഖലയിൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ 20 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. കൈത്തറി സംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ് ഉൽപന്നങ്ങൾ റിബേറ്റ് വിലയിൽ ലഭിക്കും. ജൂലൈ ഒന്ന് മുതൽ 20 വരെയാണ് ആനുകൂല്യം. റിബേറ്റ് വിൽപന ഉദ്ഘാടനം ജൂലായ് ഒന്നിന് വ്യവസായ മന്ത്രി ഇ പി ജയരാജൻ ഓൺലൈനായി നിർവഹിക്കും.
ലോക്ക്ഡൗണായതിനാൽ ഇത്തവണ വിഷുവിനും റംസാനും റിബേറ്റ് മേളകൾ സംഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല.
ഇതേ തുടർന്ന് 14 ദിവസത്തെ റിബേറ്റ് വിൽപന ദിനങ്ങൾ നഷ്ടമായി. ഉൽപ്പന്നങ്ങൾ കെട്ടിക്കിടന്നു. വരുമാനമില്ലാതെയും അടുത്ത ഉൽപാദനത്തിനുള്ള മൂലധനമില്ലാതെയും തൊഴിലാളികൾ വിഷമത്തിലായി. ഇതു മറികടക്കാനാണ് സ്പെഷ്യൽ റിബേറ്റ് സർക്കാർ പ്രഖ്യാപിച്ചത്. ഷോറൂമുകൾ വഴിയും ജില്ലാ തല മേളകൾ നടത്തിയുമാണ് സാധാരണ റിബേറ്റ് വിൽപന നടത്തിയിരുന്നത്. എന്നാൽ, സ്പെഷ്യൽ റിബേറ്റ് മേളയിൽ കൈത്തറി സംഘങ്ങൾക്ക് നേരിട്ട് റിബേറ്റ് വിൽപന നടത്താനാകും.
ഇതിലൂടെ നഷ്ടമായ വിപണി വീണ്ടെടുക്കാനും തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനും കഴിയും. ഹാൻടെക്സിന് 90 ഉം ഹാൻവീവിന് 46 ഉം ഷോറൂമുകൾ കേരളത്തിലുണ്ട്. കൈത്തറി സംഘങ്ങൾ ഉൾപ്പെടെ ചുരുങ്ങിയത് 400 കേന്ദ്രങ്ങൾ വഴി വിപണനം നടത്തും.
കൈത്തറി സംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ് വിൽപ്പനശാലകളിലൂടെയും ഓൺലൈനായും ഉൽപന്നങ്ങൾ ലഭിക്കും. സഹകരണ സംഘങ്ങൾ ഡോർ ഡെലിവറി നടത്തും. ഓഫീസുകൾ, നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വാഹനങ്ങളിലും വിപണനം നടത്തും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചായിരിക്കും വിൽപ്പന.
ജെ.ഡി.സി അഡ്മിഷൻ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി 2020-21 ബാച്ച് പ്രവേശനത്തിനുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരാതികൾ 30ന് വൈകിട്ട് അഞ്ച് മണിക്കകം നൽകണം. ജനറൽ വിഭാഗം അപേക്ഷയിലെ പരാതികൾ അതത് സഹകരണ പരീശീലന കേന്ദ്രം/കോളേജ് പ്രിൻസിപ്പൽമാർക്കും, സഹകരണസംഘം ജീവനക്കാർക്ക് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ, ഊറ്റുകുഴി, പി.ബി.നമ്പർ-1 എന്ന വിലാസത്തിലും നൽകണം.
താത്പര്യപത്രം ക്ഷണിച്ചു
കേരള പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂർധാര പഞ്ചകർമ്മ ചികിത്സാ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രാരംഭ സിവിൽ നിർമ്മാണ ജോലികൾക്കായി താത്പര്യപത്രം ക്ഷണിച്ചു. 26 വരെ 10 മുതൽ നാല് മണി വരെ ഫെഡറേഷന്റെ ആസ്ഥാന ഓഫീസിൽ നിന്ന് വിശദവിവരങ്ങൾ ലഭിക്കും. വിശദമായ എസ്റ്റിമേറ്റ്, സീൽ ചെയ്ത കവറിൽ പൂർണ്ണ മേൽവിലാസം/ മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി 30ന് വൈകിട്ട് 5 മണിക്കകം ഫെഡറേഷനിൽ ലഭിക്കണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഈ വര്‍ഷത്തെ ട്രോള്നിരോധന കാലയളവിന് ശേഷം കോഴിക്കോട് ജില്ലയില്‍ പട്രോളിങ്ങ്, കടല്‍ രക്ഷ പ്രവര്‍ത്തനം എന്നിവക്കായി ഒരു സ്വകാര്യ ബോട്ട് വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന്് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മത്സര സ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ ആറിന് ഉച്ചയ്ക്ക് മൂന്ന്് മണിക്കകം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2414074.
ജലവിതരണം മുടങ്ങും
നവീകരിച്ച പെരുന്തുരുത്തിപാലത്തിലൂടെയുളള ജലവിതരണപൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോഴിക്കോട് കോര്പ്പറേഷന് എലത്തൂര്‍ സോണിലെ 1, 2 ഡിവിഷനുകളില്‍ ജൂണ്‍ 29, 30 ദിവസങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0495 2370634.
അതിഥി അധ്യാപകരുടെ പാനല്‍ പ്രസിദ്ധീകരിച്ചു
സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ അതിഥി അധ്യാപകരുടെ പാനല്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ http://www.collegiateedu.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ പുതിയ രജിസ്ട്രേഷന് നടത്തേണ്ടെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ല. പുതിയവ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ ചെയ്യാം.
അപകട സാഹചര്യങ്ങളില്‍ ജില്ലയിലെ ഖനനങ്ങള്‍ നിര്‍ത്തിവെക്കണം
കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ മഴയുണ്ടാകുന്ന അവസരത്തിലും ദുരന്തനിവാരണ അതോറിറ്റി അലര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലും ജില്ലയിലെ എല്ലാ തരത്തിലുള്ള ഖനനപ്രവര്‍ത്തനങ്ങളും നിര്ത്തിവെക്കമണമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.
