National

കശ്മീരിലെ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അതിനിടെ അനന്തനാഗിലെ ദേശീയപാതയില്‍ സുരക്ഷയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തെ ഭീകരര്‍ അക്രമിച്ചു. ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു.

കഴിഞ്ഞ ഏതാനും മാസങ്ങളായി കശ്മീരില്‍ ഭീകരവിരുദ്ധ നടപടി സുരക്ഷസേന ശക്തമാക്കിയിരുന്നു. സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചത്. പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ വെടിവെച്ചതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. വധിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. തെരച്ചിലിനിടെ അവന്തിപോരയിലെ ഭീകരരുടെ താവളം സുരക്ഷ സേന കണ്ടെത്തിയിരുന്നു. ഷോപ്പിയാന്‍ , അനന്തനാഗിലെ വനമേഖല എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം വിവിധ ഏറ്റുമുട്ടലുകളിലായി കശ്മീരില്‍ 100ല്‍ കൂടുതല്‍ ഭീകരരെയാണ് സുരക്ഷ സേന വധിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!