കൊച്ചി: മലയാള ചലച്ചിത്ര നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അഞ്ചാം പ്രതി അബ്ദുൾ സലാം കീഴടങ്ങി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. ഇയാളുൾപ്പടെ ഈ കേസിൽ അഞ്ചു പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.
വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരെയാണ് നേരത്തെ പിടി കൂടിയത്. വിവാഹ ആലോചന എന്ന പേരിൽ വീടും പരിസരവും ഷൂട്ട് ചെയ്ത ശേഷം. ചലച്ചിത്ര ഭാവി നശിപ്പിക്കും എന്ന രീതിയിലായിരുന്നു. ബ്ലാക്ക് മെയിലിംഗ്. സമാന രീതിയിൽ മറ്റൊരു മോഡലിനും ഈ രീതിയിൽ പ്രശനമുണ്ടായതായി പിന്നീട് കേസ് വന്നിട്ടുണ്ട്.
നടിയുടെ കേസിൽ 10 ഓളം പേരാണ് പ്രതികളായി ഉള്ളതെന്നാണ് നിഗമനം.