കോഴിക്കോട്: കോഴിക്കോട് ടൗണിൽ പോലീസിന്റെലഹരി മരുന്ന് വേട്ട . ലഹരി വിരുദ്ധ ദിനത്തിൽ 650ഗ്രാം കഞ്ചാവുമായി കോട്ടയം മൂനിപ്പള്ളി സ്വദേശി രാജേഷ് ചന്ദ്രൻ (40)നെ അശോകപുരം ശ്മശാനം റോഡിനു സമീപത്തുനിന്നും നടക്കാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഷറഫ് ടി.കെയുടെ നേതൃത്വത്തിൽ SI കൈലാസനാഥും നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ അഷ്റഫ് കെ യുടെ നേർതൃത്വത്തിൽ ഉള്ള സ്പെഷ്യൽ ടീമും ചേർന്നാണ് പിടികൂടിയത്. പിടികൂടുമ്പോൾ ഇയാളുടെ കൈവശം 650 ഗ്രാം ഗഞ്ചാവ് ഉണ്ടായിരുന്നു. വളരെ മാന്യമായി വേഷം ധരിച്ച് കോഴിക്കോട് സിറ്റിയിലെ ചെറുകിട ഗഞ്ചാവ് കച്ചവടക്കാർക്ക് എത്തിച്ചുകൊണ്ടിരുന്ന ഇയാളെ പോലീസ് വളരെ തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു. നഗരത്തിൽ മയക്കുമരുന്നിനെതിരായ നടപടി വളരെ കർശനമാക്കിയതിന്റെ ഭാഗമായി സമാനമായ കേസ്സുകളിൽപ്പെട്ട ആളുകളെ നിരീക്ഷിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ എം വി ജോർജിന്റെ നിർദ്ദേശത്തെ തുടർന്ന് സ്പെഷ്യൽ സ്ക്വാഡ് ഒരു മാസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.പല സ്ഥലത്ത് നിന്നും തെന്നിമാറിപ്പോയ ഇയാളെ കോഴിക്കോട്- അശോകപുരം ശ്മശാനം റോഡിനു സമീപത്തു വെച്ച് പോലീസ് തന്ത്രപൂർവ്വം പിടികൂടിയത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തതിൽ ഇയാൾ തന്നെ നേരിട്ട് തമിഴ്നാട്ടിലും മറ്റും പോയി ഗഞ്ചാവ് കൊണ്ടുവരാറാണ് പതിവ്.
കോഴിക്കോട് എത്തിച്ച ശേഷം വിവിധ തൂക്കത്തിലുള്ള പായ്ക്കറ്റുകളിലാക്കി ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇങ്ങിനെ എത്തിക്കുന്ന ഗഞ്ചാവിന് കിലോക്ക് 30000 രൂപ വരെ ഇയാൾ ചെറുകിട കച്ചവടക്കാരിൽ നിന്നും ഈടാക്കാറുണ്ട്. മുൻപ് ഇയാൾ 2.5 kg കഞ്ചാവുമായി 2016 ൽ പാലക്കാട് ചിറ്റൂർ പോലീസ് പിടിച്ചതിനെ തുടർന്ന് ജയിലിൽ വാസം അനുഭവിച്ചിട്ടുണ്ട് ഇയാളുടെ ഗഞ്ചാവിന്റെ സോഴ്സിനെ കുറിച്ചും ഇയാൾ എത്തിച്ചു കൊടുക്കുന്ന ചെറുകിട വിൽപ്പനക്കാരെ കുറിച്ചും മറ്റും കൂടുതൽ അന്വേഷിച്ചു വരികയാണ്. പ്രതിയെ പിടികൂടിയ സംഘത്തിൽ സ്പെഷ്യൽ സ്ക്വാഡ് ASI ഒ.മോഹൻദാസ്, മുഹമ്മത് ഷാഫി എം, സജി എം.,അഖിലേഷ് കെ,.ഷാലു എം.,പ്രപിൻ കെ , എം ജിനേഷ്, സീനിയർ സിപിഒ സജീവൻ,ഹാദിൽ എന്നിവരാണ് ഉണ്ടായിരുന്നത്