കോഴിക്കോട് : ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജിസം ഫൗണ്ടേഷന്‍ (ഗ്രീന്‍ ക്‌ളീന്‍ എര്‍ത്ത് മൂവ്‌മെന്റ് ഫൗണ്ടേഷന്‍) സംഘടിപ്പിക്കുന്ന വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ വിജയിക്കുന്ന വിദ്യാലയത്തിന് സമ്മാനമായി ഒരു സ്മാര്‍ട്ട് ക്‌ളാസ്സ്‌റൂം നല്‍കുമെന്ന് കോഴിക്കോട് സിവില്‍സ്റ്റേഷന്‍ നടന്ന പരിസ്ഥിതി സെമിനാറില്‍ ജില്ലാ കളക്ടര്‍ എസ്.സാംബശിവറാവു പ്രഖ്യാപിച്ചു.പരിസ്ഥിതിദിനത്തിലും തുടര്‍ന്നും വിതരണം ചെയ്യപ്പെടുന്ന വൃക്ഷത്തൈകള്‍ പിന്നീട് സംരക്ഷിക്കപ്പെടാന്‍ വേണ്ടി, നട്ട തൈകളുടെ ഫോട്ടോ www.greenCleanEarth.org വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങളും സമ്മാനങ്ങളും നല്‍കുന്ന പദ്ധതിയാണിത്. കോഴിക്കോട് ജില്ലയില്‍ നിന്നും എല്ലാ വിദ്യാലയങ്ങളില്‍ നിന്നും കൂടി ആകെ ഒരുലക്ഷം വൃക്ഷത്തൈകള്‍ സംരക്ഷിച്ച് അതിന്റെ ഫോട്ടോ മേല്‍പറഞ്ഞ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ടാലാണ് ഏറ്റവും കൂടുതല്‍ വൃക്ഷത്തൈകള്‍ അപ്ലോഡ് ചെയ്യുന്ന വിദ്യാലയത്തിന് ഒരു സ്മാര്‍ട്ട് ക്‌ളാസ് റൂം സമ്മാനമായി ലഭിക്കുന്നത്.കൂടാതെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്കും വിവിധ സമ്മാനങ്ങള്‍ ജിസം ഫൗണ്ടേഷന്‍ നല്‍കും. എന്‍.എസ് എസ് വളണ്ടിയര്‍മാരുടെയും അങ്കണവാടികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.സീക് പത്മനാഭന്‍മാസ്റ്റര്‍, പ്രൊഫെസ്സര്‍ ശോഭീന്ദ്രന്‍, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് എസ,് വടയക്കണ്ടി നാരായണന്‍, സല്‍മാന്‍മാസ്റ്റര്‍, ജിസം ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. മത്സരത്തെകുറിച്ച് കൂടുതല്‍ അറിയാന്‍ 9645 9645 92.