കോഴിക്കോട്: കലാ ലീഗ് സ്‌റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വീടുകളില്‍ സൗജന്യമായി എത്തിച്ച് നല്‍കുന്ന വിവിധയിനം ഔഷധ ചെടികളുടെ വിതരണോത്ഘാടനം സിനി ആര്‍ട്ടിസ്റ്റ് അബ്ദു പുതുപ്പാടി ത്രേസ്യാമ്മ വര്‍ഗീസ് കോട്ടയത്തിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ആക്ടര്‍ ത്വല്‍ഹത്ത് കുന്ദമംഗലം, ബഷീര്‍ പന്തീര്‍പ്പാടം, കെ.വി കുഞ്ഞാത്തു, സക്കീര്‍ ഹുസ്സൈന്‍ കക്കോടി, ഫിലിം കോര്‍ഡിനേറ്റര്‍ സിഎച്ച് കരീം കോഴിക്കോട്, വിജയ് അത്തോളി, സ്റ്റീഫന്‍ കാസര്‍ഗോഡ് തുടങ്ങിയവര്‍ പങ്കെടുത്തു.