Kerala

എന്റെ കേരളം മെഗാമേളയ്ക്ക് നാളെ സമാപനം

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന-ഭക്ഷ്യമേള നാളെ കനകക്കുന്നില്‍ സമാപിക്കും. മെയ് 20 ന് ആരംഭിച്ച മേളയില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറിന്റെ സംഗീത പരിപാടി ഉള്‍പ്പടെ കേരളത്തിലെ പ്രശസ്തരായ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

സംസ്ഥാന സര്‍ക്കാരിന്റെ നവീന വികസന കാഴ്ചപ്പാടുകളുടെ നേര്‍ക്കാഴ്ചയായി മാറുകയായിരുന്നു തലസ്ഥാന നഗരിയിലെ എന്റെ കേരളം മെഗാമേള. വ്യത്യസ്തതയാര്‍ന്ന 250 ഓളം പ്രദര്‍ശന വിപണന സര്‍വീസ് സ്റ്റാളുകളും കുടുംബശ്രീ, ജയില്‍ വകുപ്പ്, കെ.റ്റി.ഡി.സി, സാഫ് എന്നിവയുടെ ഫുഡ് കോര്‍ട്ടുകളും മേളയുടെ പ്രധാന ആകര്‍ഷണമായിരുന്നു.

മെയ് 20 ന് കനകക്കുന്നില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ ചേര്‍ന്നാണ് എന്റെ കേരളം മെഗാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരാഴ്ച നീണ്ടു നിന്ന മേളയില്‍ വിദേശികളും അന്യസംസ്ഥാനത്ത് നിന്നുളളവരും ഉൾപ്പടെ നിരവധിപേരാണ് സന്ദര്‍ശകരായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!