Kerala

60 കുപ്പി വിദേശ മദ്യവുമായി കോഴിക്കോട് മാവൂർ സ്വദേശി പിടിയിൽ

കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന മാഹി വിദേശ മദ്യ ശേഖരവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് പിടിയിലായത്. ഇയാളിൽ നിന്ന് 60 കുപ്പി വിദേശ മദ്യം കണ്ടെടുത്തു.

എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യവുമായി ബിനീത് പിടിയിലാകുന്നത്. വടകര ദേശീയ പാതയിൽ പെരുവാട്ടും താഴെ ഭാഗത്ത് നിന്നാണ് സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി ഇയാളെ പിടികൂടിയത്. 500 എംഎൽന്റെ 60 കുപ്പി മദ്യം ബിനീതിൽ നിന്ന് കണ്ടെടുത്തു.

മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി മദ്യം, മയക്ക് മരുന്ന് പരിശോധനകൾ കർശനമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം. രാത്രിയും പകലും ഉൾപ്പെടെ വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!