National News

ഹിജാബ് ധരിച്ചെത്തിയ വനിതാ ഡോക്ടർക്ക് നേരെ അസഭ്യ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപം : ബിജെപി പ്രവർത്തകനെതിരെ കേസ്

സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഹിജാബ് ധരിച്ചെത്തിയ വനിതാ ഡോക്ടറെ ബിജെപി പ്രവർത്തകൻ അധിക്ഷേപിച്ചതായി പരാതി. തമിഴ്‌നാട്ടിലെ നാഗപട്ടണത്തെ തിരുപ്പുണ്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. രാത്രി ഡ്യൂട്ടിക്കായി ഹിജാബ് ധരിച്ചെത്തിയതായിരുന്നു ഡോക്ടർ. ഹിജാബ് ധരിച്ചതിന്റെ പേരിൽ ബിജെപി പ്രവർത്തകനായ ഭുവനേശ്വർ റാം ഡോക്ടറോട് തട്ടിക്കയറുകയായിരുന്നു.

ഹിജാബും ബുർഖയും എന്തിന് ധരിച്ചു? യൂണിഫോം എവിടെ? എന്നതടക്കമുള്ള ചോദ്യങ്ങൾ ഇയാൾ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഇതിന് ശേഷമായിരുന്നു അസഭ്യവർഷ്യം. വനിതാ ഡോക്ടറെ അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

നെഞ്ചുവേദനയെ തുടർന്ന് അയൽവാസിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുവന്നതായിരുന്നു ഭുവനേശ്വർ റാം. വനിതാ ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ റാം ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!