Kerala News

ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രം; മുഖ്യമന്ത്രി അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലർ ; വി ഡി സതീശൻ

കേരള മുഖ്യമന്ത്രി അഴിമതി സർവകലാശാലയുടെ വൈസ് ചാൻസിലർ ആണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവകേന്ദ്രമാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികൾ മുഖ്യമന്ത്രി അറിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം എല്ലാവരിലും ചിരിയുളവാക്കുന്നു എന്ന് പറഞ്ഞ സതീശൻ സ്വന്തം ഓഫീസിൽ നടക്കുന്ന അഴിമതി പറയാതെ വില്ലേജ് ഓഫീസിലെ അഴിമതിയെ കുറിച്ച് അദ്ദേഹം പറയുന്നു എന്ന് വ്യക്തമാക്കി.ജൂൺ അഞ്ചിന് നടക്കുന്ന സമരത്തിൽ ഒരു എഐ ക്യാമെറക്കും കേടുപാടുകൾ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എ ഐ ക്യാമറ മറയ്ക്കുന്ന രൂപത്തിലായിരിക്കില്ല സമരം. കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായി ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചതായി പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

വ്യാപാരിയുടെ അരുംകൊലയിൽ പ്രതികരണം നടത്തിയ വി ഡി സതീശൻ കേരളത്തിൽ സുരക്ഷിതത്വമില്ലെന്ന് ആരോപണം ഉയർത്തി. ട്രെയിൻ കത്തിച്ച പ്രതി പിന്നീടും സുരക്ഷിതമായി ആ ട്രെയിനിൽ തന്നെ സഞ്ചരിച്ചു. എന്നിട്ടും ഒരു പരിശോധന നടന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം പോലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി ജില്ലാ കമ്മിറ്റികളെന്ന് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!