ബംഗാളിലെ സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ മുഖ്യമന്ത്രി ചാന്‍സലറാകും. ബംഗാള്‍ മന്ത്രിസഭയുടേതാണ് തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ ചുമതല കൂടി വഹിക്കും. നിലവിലുള്ള രീതിയനുസരിച്ച് ഗവര്‍ണറാണ് സംസ്ഥാനത്തെ ചാന്‍സലര്‍. ഈ സമ്പ്രദായത്തിനാണ് തൃണമൂല്‍ സര്‍ക്കാര്‍ അന്ത്യം കുറിച്ചിരിക്കുന്നത്.
ഗവര്‍ണര്‍ ജഗദീപ് ദാന്‍കറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന പോരിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത തീരുമാനം എടുത്തത്. സര്‍ക്കാര്‍ നേരത്തേ തന്നെ എടുത്ത ഈ തീരുമാനത്തിന് ഇന്ന് നിയമസഭ അംഗീകാരം നല്‍കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഇങ്ങനെയൊരു നീക്കമുണ്ടെന്നാണ് യോഗത്തിന് ശേഷം പശ്ചിമ ബംഗാള്‍ മന്ത്രിമാര്‍ പറഞ്ഞത്. ഇത് സംബന്ധിച്ച മറ്റ് വിശദമായ വിവരങ്ങളൊന്നും മന്ത്രിസഭ പുറത്തുവിട്ടിട്ടില്ല.