മുതിർന്ന കോൺഗ്രസ്സ് നേതാവും പ്രമുഖ സഹകാരിയും ദീർഘകാലം കുന്ദമംഗലം ഹൈസ്കൂൾ പ്രധാനധ്യാപകനും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന വേങ്കാട്ടുചാലിൽ പത്മനാഭൻ മാസ്റ്ററുടെ ചരമത്തിൽ വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുറ്റുമണ്ണിൽ താഴത്ത് വെച്ച് സർവകക്ഷി അനുശോചനം രേഖപെടുത്തി. പി. ശ്രീനിവാസൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ.കെ സി.അബു മുഖ്യ പ്രഭാഷണം നടത്തി.പി.എം.അബ്ദുറഹിമാൻ, കെ പി .ബാബു, മുഹമ്മദ് ഹനീഫ, കെ സി. ചന്ദ്രൻ , മുസ്തഫ .പി കെ., കെ സി.ഭാസ്ക്കരൻ മാസ്റ്റർ, ഹരീഷ് കുമാർ, ബാവക്കുട്ടി മാസ്റ്റർ, വാർഡ് മെമ്പർ ശശികല,കെ എം.മാധവൻ, കെ.കെ.സഹദേവൻ, അജേഷ് പൊയിൽതാഴം, അനിൽകുമാർ.കെ സംസാരിച്ചു
ശ്രീ.എ.കെ ആൻ്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം.സുധീരൻ, എം.എം.ഹസ്സൻ, എം.കെ.രാഘവൻ (mp) എന്നിവർ കുടുബാംഗങ്ങളെ ഫോണിൽ നേരിൽ വിളിച്ച് അനുശോചനം രേഖപെടുത്തി.