പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരാളുടെ തോളിലിരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. കുട്ടിയെ തിരിച്ചറിഞ്ഞതായി കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജുവാണ് അറിയിച്ചത്. കുട്ടി എറണാകുളം ജില്ലക്കാരന്‍ ആണ്. വിവരം ആലപ്പുഴ പൊലീസിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും സി.എച്ച്.നാഗരാജു പറഞ്ഞു.എങ്ങനെ പ്രകടനത്തില്‍ എത്തിയെന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.പോപ്പുലര്‍ ഫ്രണ്ടിന്റെ ജനമഹാസമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ വെച്ച നടന്ന റാലിക്കിടെയായിരുന്നു ഒരാളുടെ തോളിലിരുന്നു പ്രായപൂർത്തയാവാത്ത കൂട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. “അരിയും മലരും വാങ്ങിച്ച് വീട്ടിൽ വാങ്ങി വെച്ചോളൂ.. ഒന്ന് കൂടെ മറന്നടാ..ഒന്ന് കൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ വാങ്ങി വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ. മര്യാദക്ക് ജീവിച്ചാൽ നമ്മുടെ നാട്ടിൽ ജീവിക്കാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ. മര്യാദക്ക് ജീവിച്ചില്ലേൽ നമുക്കറിയാം പണിയറിയാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ.”…… എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. ഒപ്പം ഉണ്ടായിരുന്ന മുതിർന്നവർ ഇത് ഏറ്റുവിളിക്കുന്നതും വീഡിയോയിൽ കാണാം.