ജോ ജോസഫ് ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് ഭാര്യ ഡോ . ദയ പാസ്‌കൽ. പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്നും തിരഞ്ഞെടുപ്പിന് ശേഷവും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേയെന്നും കുട്ടികള്‍ക്ക് പഠിക്കണ്ടേയെന്നും അവര്‍ ചോദിച്ചു. ജോ ജോസഫിനെതിരെ യുള്ള സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു ദയ.
“തൃക്കാക്കരയില്‍ ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. അതിനൊന്നും വ്യക്തിപരമായി മറുപടി പറയണമെന്ന് കരുതിയിട്ടില്ല, അതിന് മെനക്കെട്ടിട്ടില്ല. അതിന് കാരണം തിരഞ്ഞെടുപ്പെന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല, നയങ്ങളും രാഷ്ട്രീയവും തമ്മില്‍ വികസനം പറഞ്ഞ് മത്സരിക്കുന്ന ആരോഗ്യകരമായ മത്സരമായിരിക്കണമെന്ന് ചിന്തിച്ചിരുന്നത് കൊണ്ടാണ്.”
പക്ഷ, ഇപ്പോഴിത് എല്ലാ പരിധിയും വിടുന്ന അവസ്ഥയിലാണുള്ളതെന്നും അവര്‍ പറഞ്ഞു. എന്നോ എവിടെയോ കറങ്ങിയിരുന്ന ഒരു വ്യാജ വീഡിയോ അദ്ദേഹത്തിന്റെ പേരില്‍ പ്രചരിപ്പിക്കുകയാണ്. ഞങ്ങളുടെ കുട്ടികള്‍ക്ക് ഇനിയും പഠിക്കണ്ടേ? അവര്‍ക്കിനിയും സ്‌കൂളില്‍ പോകണ്ടേ? തിരഞ്ഞെടുപ്പ് 31-ന് കഴിയും. അതില്‍ ഒരാള്‍ ജയിക്കുകയും മറ്റേയാള്‍ തോല്‍ക്കുകയും ചെയ്യും. അതിന് ശേഷവും നമുക്കെല്ലാം ഈ നാട്ടില്‍ ജീവിക്കാനുള്ളതല്ലേയെന്നും ദയ ചോദിച്ചു.