National News

ജമ്മു കശ്മീരില്‍ ടിക് ടോക് താരമായ യുവതിയെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി, പത്തു വയസ്സുകാരനും പരിക്ക്

ജമ്മു കശ്മീരില്‍ ടിക് ടോക് താരമായ യുവതിയെ ഭീകരര്‍ വെടിവച്ച് കൊന്നു. പ്രശസ്ത ടെലിവിഷന്‍ ടിക് ടോക് താരം അമ്രീന്‍ ഭട്ടി(35)നെയാണ് ലഷ്‌കറെ തയിബ ഭീകരര്‍ വെടിവച്ചുകൊന്നത്. ആക്രമണത്തില്‍ പത്തുവയസുകാരനായ അനന്തരവന്‍ ഫര്‍ഹാന്‍ സുബൈറിനും ഗുരുതരമായി പരിക്കേറ്റു.

സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച രാത്രി 7.55 ന് അമ്രീന്‍ ഭട്ടിന്റെ വീടിനു നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ അമ്രീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഫര്‍ഹാന്‍ സുബൈര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

അമ്രീനിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ പോലിസ് പ്രദേശം വളയുകയും അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ അഞ്ചര്‍ മേഖലയിലെ സൗറയില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍ സയ്ഫുള്ള ഖാദ്രിയെ ഭീകരര്‍ കൊലപ്പെടുത്തുകയും ഇയാളെ രക്ഷിക്കാന്‍ ഓടിയെത്തിയ ഒമ്പത് വയസ്സുള്ള മകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!