കോവിഡ് കാലത്തെ മാനസിക അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സൗജന്യ കൗൺസിലിംഗ് സേവനം ഒരുക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്നമംഗലം മണ്ഡലത്തിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രൂപം നൽകിയ ജനകീയ സന്നദ്ധ സേനയുടെ നേതൃത്വത്തിൽ ഹീലിംഗ് ലൈറ്റ് ഇൻറർനാഷണലുമായി സഹകരിച്ചാണ് നൂതനമായ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നവർക്ക് മുമ്പിൽ ഉപജീവനത്തിൻ്റെ പുത്തൻ പ്രതീക്ഷകൾ നാമ്പെടുത്തു തുടങ്ങിയപ്പോഴാണ് കോവിഡിൻ്റെ രണ്ടാം തരംഗം കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചത്. സാമൂഹിക ജീവിതത്തെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിച്ചതോടെ വലിപ്പച്ചെറുപ്പമില്ലാതെ ആളുകൾക്കിടയിൽ മാനസിക പിരിമുറുക്കവും ഒറ്റപ്പെടലിൻ്റെ വേദനയും അനുഭവപ്പെടുന്ന സാഹചര്യമാണ് രൂപപ്പെട്ടത്. ഈ ഒരവസ്ഥയിൽ പ്രയാസപ്പെടുന്നവർക്ക് മാനസിക പിന്തുണയും ആശ്വാസവുമേകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയതെന്ന് എം.എൽ.എ പറഞ്ഞു.
സേവനം ആവശ്യമുള്ളവർക്ക് 8129250158, 9995293845, 9744375509, 7736088834, 9633756252 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടോ, https://wa.me/message/G6LFCEPUCL6DC1 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ ഈ സേവനം ലഭ്യമാക്കാവുന്നതാണ്.

