National News

ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,08,921 പേര്‍ക്ക്;4,157 മരണം

രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 4,157 പേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,08,921 പേര്‍ക്ക്. 2,95,955 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,71,57,795 ആയി. ഇതില്‍ 2,43,50,816പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,11,388 പേരാണ്. നിലവില്‍ 24,95,591 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 20,06,62,456 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്നലെ 34,285പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 28,745പേര്‍ രോഗമുക്തരായി. 468പേരാണ് മരിച്ചത്.3,06,652 പേരാണ് ചികിത്സയിലുള്ളത്. 15,83,504പേര്‍ ഇതുവരെ രോഗമുക്തരായി. 21,340പേര്‍ മരിച്ചു.

മഹാരാഷ്ട്രയില്‍ 24മണിക്കൂറിനിടെ 24,136പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 36,176പേര്‍ രോഗമുക്തരായി. 601പേര്‍ മരിച്ചു. 3,14,368പേരാണ് ചികിത്സയിലുള്ളത്. 52,18,768പേര്‍ ഇഎതുവരെ രോഗമുക്തരായി. 90,340പേരാണ് മരിച്ചത്.

കര്‍ണാടകയില്‍ 22,758പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 38,224പേര്‍ രോഗമുക്തരായി. 588പേര്‍ മരിച്ചു. ആന്ധ്രയില്‍ 15,284പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 20,917പേര്‍ രോഗമുക്തരായി. 106പേരാണ് മരിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!