News

മാധ്യമ സ്ഥാപനങ്ങളുടെ പ്രതിസന്ധിയെ മുൻ നിർത്തി മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് എം എൽ എ പി ടി എ റഹിം

ദൃശ്യ അച്ചടി മാധ്യമങ്ങൾ നേരിടുന്ന പ്രയാസങ്ങളെ മുൻ നിർത്തി മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകുമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വക്കറ്റ് പി ടി എ റഹിം. മാധ്യമങ്ങൾ ഇന്ന് നേരിടുന്ന ഗുരുതരമായ പ്രശ്നം അവരുടെ സാമ്പത്തിക സ്രോതസ്സുകൾ നിലച്ചു എന്നത് തന്നെയാണ്. ചിലവുകൾ അങ്ങനെ തന്നെ നിൽക്കുമ്പോൾ അവർക്കുണ്ടാകുന്ന വരുമാനം എന്നത് പരസ്യങ്ങളാണ്. മാർക്കറ്റുകളിൽ നേരെ ചൊവ്വേ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ പരസ്യങ്ങൾ നല്കാൻ പരസ്യ ദാതാക്കൾക്കു സാധിക്കുന്നില്ല. ഏറെ പ്രയാസപ്പെട്ടാണ് ഓരോ മാധ്യമ സഥാപനങ്ങളും മുൻപോട്ടു പോകുന്നതെന്നും കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി അദ്ദേഹം പറഞ്ഞു.

സർക്കാരും ഒരു പരസ്യ ദാതാവ് ആയതു കൊണ്ട് തന്നെ നിലവിൽ മാധ്യമ സ്ഥാപനങ്ങൾക്കു നൽകാനുള്ള കുടിശ്ശികയിൽ ഒരു ഭാഗം ഈ പ്രതിസന്ധി ഘട്ടത്തിലും നൽകി സഹായിച്ചത് ആശ്വാസമായിട്ടുണ്ട്. ഒപ്പം ജനങ്ങളിലേക്ക് പെൻഷനുകൾ വഴിയും അല്ലാതെയുമെല്ലാം പണം എത്തിച്ച് വ്യപാരാ സ്ഥാപനങ്ങളിലേക്ക് സാധാ ജനവിഭാഗത്തിന് ഇറങ്ങി ചെല്ലാനുള്ള അവസ്ഥയൊരുക്കാൻ നിലവിൽ സർക്കാർ തയ്യാറയിട്ടുണ്ട് ഇത് കമ്പോളങ്ങളിൽ ചലനം സൃഷ്ടിക്കും കൂടുതൽ പരസ്യങ്ങൾ ഉണ്ടാകുന്നതിനു കാരണമാവും. എങ്കിലും നിലവിലെ സാഹചര്യം മറികടക്കാൻ ഇനിയും കൂടുതൽ സഹായങ്ങൾ ലഭ്യമാകേണ്ടതുണ്ട് ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും.

ന്യൂസ് പ്രിന്റ് വ്യാപാരം പലതും അടഞ്ഞു കിടക്കുന്നത് കൊണ്ട് നിര്മ്മാണ പ്രവർത്തനത്തിനായുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സാമ്പത്തികവും ആവിശ്യ സാധനങ്ങളുടെ ലഭ്യത നേരിടുന്ന ഈ സാഹചര്യത്തിൽ പല പത്രങ്ങളും പേജുകൾ കുറച്ചാണ് വിതരണം നടത്തുന്നത്. ജനാധിപത്യത്തിൽ ഫോർത്ത് എസ്റ്റേറ്റ് ആയി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ നില നിൽക്കേണ്ടത് ഒരു സമൂഹത്തിന്റെ തന്റെ ആവിശ്യമാണ്. ഭരണകൂടം കാണാതെ പോകുന്ന കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താനും തുടർന്ന് നടപടികൾ സ്വീകരിക്കാനും വാർത്തകൾ നൽകുന്നതിൽ സാധ്യമാകുന്നുണ്ട്. എന്നാൽ അതെ സമയം വസ്തുതകൾ മറച്ചു വെച്ച് ചില താല്പര്യങ്ങൾ മുൻ നിർത്തി വാർത്തകൾ പടച്ചു വിടുന്ന രീതിയുണ്ട് ഇതൊരിക്കലും ഗുണം ചെയ്യുന്നതല്ല, അംഗീകരിക്കാനും കഴിയില്ല. ഇന്ന് ഒരേ വാർത്ത പല മാധ്യമങ്ങളിലും വരുന്നത് വ്യത്യസ്തമായ രീതിയിലാണ് ഇത് അത്തരം പ്രവർത്തങ്ങൾക്കു ഉദാഹരണമാണ്. ഇത് കൂടുതൽ അപകടം സൃഷ്ടിക്കും. ഇക്കാര്യത്തിൽ മാധ്യമങ്ങളും ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!