News

പൂര്‍ണസുരക്ഷയില്‍ കുന്ദമംഗലത്ത് എസ്എസ്എല്‍സി പരീക്ഷക്ക് തുടക്കം

മാറ്റിവെച്ചിരുന്ന എസ്എസ്എല്‍സി പരീക്ഷക്ക് പൂര്‍ണസുരക്ഷയില്‍ കുന്ദമംഗലം ഹൈസ്‌കൂളില്‍ തുടക്കമായി. 717 കുട്ടികളാണ് കുന്ദമംഗലത്ത് പരീക്ഷ എഴുതുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ സുരക്ഷ ക്രമീകരണങ്ങളും പൂര്‍ത്തിയായ ശേഷമാണ് പരീക്ഷ നടക്കുന്നത്. പുറത്ത് നിന്നുള്ള മൂന്ന് കുട്ടികളും കുന്ദമംഗലത്ത് പരീക്ഷ എഴുതുന്നുണ്ട്. ഇന്ന് മാത്‌സ് പരീക്ഷയാണ് നടക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഫിസിക്‌സ് കെമിസ്ട്രി പരീക്ഷകളും നടക്കും.

നാല്‍പ്പതോളം ടീച്ചര്‍മാര്‍ക്കാണ് പരീക്ഷ ചുമതല. 1. 30 ന് പരീക്ഷ തുടങ്ങും. 38 മുറികളിലാണ് പരീക്ഷ നടക്കുന്നത്. അദ്ധ്യാപക സംഘടനകളും പിടിഎ യും രക്ഷിതാക്കളും പരീക്ഷ നടത്തിപ്പിന് സജീവമായി ഇടപെട്ട് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പരീക്ഷക്ക് മുന്‍പ് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കി.

പരീക്ഷ എഴുതാന്‍ മാനസികമായി വൈകല്യമുള്ള രണ്ട് കുട്ടികളുമുണ്ട്. അമാന്‍ എന്ന കുട്ടിക്ക് വേണ്ടി റിന്‍ഷയും വൈശാഖിന് വേണ്ടി വിഷ്ണുവും പരീക്ഷ എഴുതുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!