മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ ഡിവൈഎഫ്ഐ നടത്തുന്ന റീസൈക്കിള്‍ ക്യാമ്പയിനിലേക്ക് കാര്‍ നല്കി മാതൃകയായി. കുന്ദമംഗലം കുരിക്കത്തൂര്‍ നോര്‍ത്തിലെ ഉള്ളാട്ടു ചാലില്‍ പ്രമോദാണ് ഡിവൈഎഫ്ഐ ക്ക് തന്റെ കാര്‍ നല്‍കിയത്. ജില്ല സിക്രട്ടറി വി. വസീഫ് ഏറ്റുവാങ്ങി.
ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി പി ഷിനില്‍, മേഖല സെക്രട്ടറി നിധിന്‍നാഥ് ടി എം, പ്രസിഡണ്ട് അതുല്‍ദാസ്, ജിജിന് ബി എസ്, അബിന്‍, ഉദ്ദേഷ്ലാല് എന്നിവര്‍ പങ്കെടുത്തു.

