വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയത് വോട്ടു ചെയ്യാനെത്തിയ മറ്റ് വോട്ടർമാർക്കിടയിൽ ചിരി പടർത്തി. വണ്ടിത്താവളം കല്യാണകൃഷ്ണ മെമോറിയൽ എൽപി സ്കൂളിലായിരുന്നു മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി വോട്ട് ചെയ്യാനായി എത്തിയതും വൈദ്യുതി പോയതാണ് വോട്ടർമാരിൽ ചിരി പടർത്തിയത്.ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ഏഴ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിങ് 46.16 ശതമാനം ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിങ് രാവിലെ രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലാണ് കൂടുതൽ വോട്ടിങ് ശതമാനം. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി.
വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയി;സംഭവം വോട്ടർമാരിൽ ചിരി പടര്‍ത്തി

