കോഴിക്കോട് എടക്കരയിൽ കൊളക്കാട് എൽ പി, യു പി സ്കൂളിൽ വോട്ടിങ് മെഷീൻ തകരാറിലായി.142 ആം ബൂത്തിൽ ആണ് സംഭവം ഉണ്ടായത്. രാവിലെ 20 ഓളം പേർ വോട്ട് ചെയ്തു. അതിന് ശേഷമാണ് വോട്ടിംഗ് മുടങ്ങിയതും മെഷീൻ തകരാറിൽ ആയതും. ബാറ്ററി തകരാർ ആയിരുന്നു ആദ്യം ഉണ്ടായത്. ബാറ്ററി മാറ്റിയ ശേഷം വീണ്ടും പ്രശ്നം ഉണ്ടായി. വി വി പാറ്റ് തകരാറിൽ ആയത് ആണ് പിനീട്. രണ്ടര മണിക്കൂർ ആണ് പ്രശ്നം പരിഹരിക്കാൻ ആകാതെ വോട്ടിങ് മുടങ്ങിയത്. രാവിലെ നിരവധി പേരാണ് വോട്ടിങ് ചെയ്യൻ സാധിക്കാതെ കുഴഞ്ഞത്. കൊങ്ങല്ലൂർ ഹയർ സെക്കൻറി സ്കൂളിൽ നിന്നും പുതിയ വോട്ടിങ് മെഷീൻ എത്തണമെങ്കിൽ കുറഞ്ഞത് മുക്കാൽ മണിക്കൂർ വേണമായിരുന്നു.
കോഴിക്കോട് എടക്കരയിൽ കൊളക്കാട് സ്കൂളിൽ വോട്ടിങ് മെഷീൻ തകരാറിലായി

