തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം കൊണ്ട് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. ക്രൈസ്തവ സഭകൾക്ക് മോദി യാതൊരുവിധ ഉറപ്പും നൽകിയില്ല. മോദിയുടെ ക്രൈസ്തവ തന്ത്രം പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽപോലും കേരള ജനത ബിജെപിക്കൊപ്പം നിന്നില്ല. അന്നു കാണാത്ത ജനപ്രളയമൊന്നും ഇന്നുണ്ടായിട്ടില്ല. യുവാക്കളിൽ ആവേശപ്രകടനം കാണാൻ കഴിഞ്ഞില്ല. രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടിയാണ് പ്രധാനമന്ത്രിയുടെ പര്യടനം ഉപയോഗപ്പെടുത്തിയതെന്നും ബാലൻ പറഞ്ഞു.