കുന്ദമംഗലം : കുന്ദമംഗലത്തെ എസ്‌കെ എസ് എസ് എഫ് ഇഫ്താര്‍ ടെന്റിന് നേരെയും മേഖലാ വൈസ് പ്രസിഡണ്ട് സുഹൈലിന് നേരെയും നടന്ന അക്രമത്തില്‍ ഇന്ന് വൈകുന്നേരം കുന്ദമംഗലം എസ്‌കെഎസ്എസ്എഫ് പ്രതിഷേധ പ്രകടനം നടത്തും. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് എസ് കെ എസ് എസ് എഫ്. മുന്‍കൂട്ടി അസൂത്രണം ചെയ്ത അക്രമമെന്ന് സംശയിക്കുന്നതായും ഏതാനും ദിവസങ്ങളിലായി മേഖലയില്‍ അക്രമത്തിന് കോപ്പുകൂട്ടുന്നുണ്ടായിരുന്നു. സംഘടനാ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാലാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരുന്നത്. ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിന് പിന്നില്‍. അവരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജനറല്‍ സെക്രട്ടറി റാഷിദ് കാക്കുനി ആവശ്യപ്പെട്ടു. കുന്ദമംഗലം പോലീസില്‍ പരാതി നല്‍കി.
കുന്ദമംഗലത്തെ ഇഫ്താര്‍ ടെന്റ് അക്രമം; അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് എസ് കെ എസ് എസ് എഫ്; ഇന്ന് പ്രതിഷേധ പ്രകടനം
