National News

അയോഗ്യനാക്കപ്പെട്ട എം പി; ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി

മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട് എം പി സ്ഥാനത്ത് നിന്ന് ആയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി. ലോകസഭാ എം പി എന്നതിന് പകരം അയോഗ്യനാക്കപ്പെട്ട എം പി എന്നാണ് രാഹുലിന്റെ ഇപ്പോളത്തെ ട്വിറ്റർ ബയോ യിൽ ഉള്ളത്.

2019ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദി എന്ന് പേരുള്ളവരെ അപകീർത്തിപ്പെടുത്തുന്നതാണെന്നു കാട്ടി സൂറത്ത് കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്‍ഞാപനം പുറപ്പെടുവിചിരുന്നു തുടർന്നാണ് തന്റെ അയോഗ്യത രാഹുൽ ട്വിറ്റർ ബയോ യിൽ ചേർത്തത്. 23 ദശലക്ഷം ആളുകളാണ് ട്വിറ്ററിൽ രാഹുൽ ഗാന്ധിയെ പിന്തുടരുന്നത്. രാഹുലിനെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്ഘട്ടിൽ സത്യാഗ്രഹം ആരംഭിച്ചിരിക്കെയാണ് സമൂഹമാധ്യമത്തിലൂടെ രാഹുലിന്റെ പ്രതിഷേധം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!