മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നു. ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാംഗങ്ങളെ കൂടി വിന്യസിക്കാനാണ് തീരുമാനം.സുരക്ഷാ വീഴ്ചകൾ ആവർത്തിച്ചതിനെത്തുടർന്നാണ് നടപടി. റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പടെ 60 പൊലീസുകാരാണ് നിലവിൽ ക്ലിഫ് ഹൗസിന് സുരക്ഷയൊരുക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള റോഡുകൾ പൂർണമായി സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
നിലവിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് ദേവസ്വം ബോർഡ് ജംക്‌ഷൻ മുതൽ സുരക്ഷാ നിയന്ത്രണ മേഖലയാണ്. ദേവസ്വം ബോർഡ് ജംഗ്ഷൻ മുതൽ ക്ലിഫ് ഹൗസ് വരെ ഏതാണ്ട് 250 മീറ്റർ ദൂരമാണുള്ളത്.
ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാംഗങ്ങൾ കൂടി;ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും
