ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി വില ഉയര്‍ന്നു.
അഞ്ച് ദിവസത്തിനിടെ നാലാമത്തെ തവണയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തുന്നത്. 2021 നവംബര്‍ നാലിന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടാക്കിയത്. ഇന്നലെ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചിരുന്നു.അഞ്ച് ദിവസത്തിനിടെ പെട്രോളിന് 3.48 രൂപ കൂടി. ഡീസലിന് 3.30 രൂപയും വര്‍ധിച്ചു.