വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം മണ്ഡലത്തിൽ നടപ്പിലാക്കിയതും ഇനി വരാനുള്ളതുമായ വികസന പ്രവർത്തനങ്ങളെ കുറിച്ച് മണ്ഡലം എം എൽ എ യും ഇടതു പക്ഷ മുന്നണി സ്ഥാനാർത്ഥിയുമായ അഡ്വ പി ടി എ റഹീം എം എൽ എ .കഴിഞ്ഞ 10 വർഷത്തോളമായി കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ ആയ റഹീം തന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചും ഇനി വരാനുള്ളതുമായ പ്രവർത്തനങ്ങളെ കുറിച്ചും താസ ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ പ്രതിപാദിക്കുകയുണ്ടായി.
കുന്ദമംഗലം മിനി സിവിൽ സ്റ്റേഷൻ,കുന്ദമംഗലം പോലീസ് സ്റ്റേഷൻ,ദേശീയ പാത നവീകരണം ,സിറ്റി സർവ്വേ ലൈൻ സിസ്റ്റം, മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,റോഡ് നവീകരണം തുടങ്ങി കഴിഞ്ഞ 10 ഭരണ വർഷത്തിനിടെ ലഭ്യമായ 60 കോടി രൂപ എം എൽ എ ഫണ്ട് (ഒരു വർഷം 6 കോടി ) കൃത്യമായ രീതിയിൽ ഉപയോഗിക്കാനായി എന്നും എം എൽ എ പറഞ്ഞു.
കൂടാതെ കുന്ദമംഗലം ഗതാഗത കുരുക്ക് പരിഹാരത്തിനായി സമാന്തര ബൈ പാസ്,2016 ൽ അടച്ചുപൂട്ടിയ മാവൂർ ഗോളിയോറയോൺസ് കമ്പനി നിയമപരമായി സർക്കാരിലേക് തിരിച്ചു പിടിച്ച് വ്യവസായം കൊണ്ടുവരുന്നതിന്പരിശ്രമം ,എല്ലാ സർക്കാർ സ്കൂളുകളിലും ടർഫ് ,ഭരണാനുമതി ലഭിച്ച പടനിലം പാലം,അത്യാധുനിക സൗകര്യത്തോടെ ഉള്ള കോടതി നവീകരണം, എന്നിവയാണ് ഇനി പൂർത്തിയാക്കാനുള്ളതുമായ പ്രവർത്തികൾ മണ്ഡലത്തിലെ ഈ സമഗ്രമായ വികസനത്തിനായി വരുന്ന അഞ്ചു വർഷത്തേക്ക് കൂടി നിങ്ങൾ എന്നെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പ്രേംനാഥ്,ട്രഷറർ വിനോദ് കുമാർ,മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയർമാൻ അഷ്‌റഫ് ഹാജി കൂടാതെ മണ്ഡലത്തിലെ മാധ്യമ രംഗത്തെ പ്രവർത്തകരും പങ്കെടുത്തു.