കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വരുന്ന സമൂഹ അടുക്കള ഇന്ന് നിലവില്‍ വരുമെന്ന് കാരാട്ട് റസാഖ് എംഎല്‍എ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണില്‍ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, വഴിയോരങ്ങളില്‍ വസിക്കുന്നവര്‍ക്കും ഇനി മുതല്‍ പട്ടിണി കിടക്കേണ്ടി വരില്ല. മുഴുവന്‍ തദ്ധേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സമൂഹ അടുക്കള ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും എന്നും അദ്ദേഹം അറിയിച്ചു.
എത്ര പേര്‍ക്കാണ് ഇപ്രകാരം ഭക്ഷണം നല്‍കേണ്ടത് എന്നത് കണ്ടെത്തുകയും അവര്‍ക്ക് ബന്ധപ്പെടാന്‍ ഒരു മൈബൈല്‍ നമ്പര്‍ നല്‍കുകയും അതില്‍ വിളിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുന്നതിനുള്ള സംവിധാനവും തദ്ധേശ സ്ഥാപനങ്ങള്‍ ഒരുക്കേണ്ടതാണ്.ഭക്ഷണം തയ്യാറാക്കുന്നതിലും എത്തിക്കുന്നതിലും എല്ലാ വിധ സുരക്ഷാ നടപടികളും പാലിക്കേണ്ടതാണ്.ഇതിനു വേണ്ട നടപടികള്‍ നഗരസഭ/ പഞ്ചായത്ത് അദ്ധ്യക്ഷന്മാരും സെക്രട്ടറിമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എന്നും അദ്ദേഹം അറിയിച്ചു.