എസ് എസ് എൽ സി 82 ബാച്ച് കുന്ദമംഗലം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാർഷികം മുക്കം റോഡ് ഐ ഇ സി ടി ഹാളിൽ വെച്ച് നടത്തി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി,എല്ലാവർക്കും സമ്മാനം നൽകി. വിവിധ മേഖലകളിൽ അംഗീകാരം കിട്ടിയവരെ പരിപാടിയിൽ ആദരിച്ചു. രാവിലെ 9 മണിക്ക് ആണ് രജിസ്ട്രെഷൻ ആരംഭിച്ചത്.10 മണി മുതൽ കലാപരിപാടികൾ തുടങ്ങുകയും 5 മണിക്ക് അവസാനിക്കുകയും ചെയ്തു.120 പേർ പങ്കെടുത്തു, വന്നവരിൽ നിന്ന് നറുക്കടുത്ത് ബംബർ സമ്മാനം നൽകി. പ്രസിഡന്റ് പികെ ഫൈസൽ ആദ്യക്ഷനായി സെക്രട്ടറി അസീസ് തൈക്കണ്ടി സ്വഗതം പറഞ്ഞു, പ്രകാശൻ പൊയിലങ്ങൽ നന്ദി പറഞ്ഞു.
പൂർവ വിദ്യാർത്ഥി കൂട്ടായ്മയും വാർഷികവും നടത്തി എസ് എസ് എൽ സി 82 ബാച്ച് കുന്ദമംഗലം ഹൈസ്കൂൾ

