കോഴിക്കോട്: മുസ്ലിം ലീഗിനായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് കണ്ണീരൊഴുക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. എല്‍ഡിഎഫ് ആദ്യം ആര്‍ജെഡിയുടെ പ്രശ്നം പരിഹരിക്കട്ടെ. ലീഗ് മൂന്നാം സീറ്റ് ആവശ്യത്തില്‍ ഇന്നലത്തെ ചര്‍ച്ചയില്‍ പരിഹാരം കണ്ടു. ശക്തി അളക്കാന്‍ ഇ.പി.ജയരാജനെ ആരും ഏല്പിച്ചിട്ടില്ല. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറാണ്. 53 വര്‍ഷം മുന്‍പ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മുസ്ലിം ലീഗിന്റെ നിര്‍ണായക നേതൃയോഗം നാളെ പാണക്കാട്ട് നടക്കും.