ബി ജെ പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണെമെന്ന് പ്രിയങ്കാ ഗാന്ധി. കോൺഗ്രസ് പ്ലീനറി സമ്മേളത്തിലാണ് പ്രതിപക്ഷ ഐക്യാഹ്വാനവുമായി പ്രിയങ്ക രംഗത്തെത്തിയത്.
കർഷകരുടെ ഭൂമി മോദി സുഹൃത്തിന് നൽകിയെന്നും തെരഞ്ഞെടുപ്പിലൂടെ ഇതിനെതിരെ പ്രതികരിക്കണമെന്നും പ്രിയങ്ക പറഞ്ഞു. കൂടാതെ കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം നീങ്ങുന്നതെന്നും ഇതിനെതിരെ ഒറ്റ കെട്ടായി നിന്ന് പോരാടണമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.
‘ഇനി കേവലം ഒരു വര്‍ഷം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. പ്രതിപക്ഷ ഐക്യമാണ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒപ്പം ബിജെപിയുടെ നയങ്ങള്‍ക്കെതിരെ ചിന്തിക്കുന്ന എല്ലാ ജനങ്ങളും ഒന്നിക്കണം. എല്ലാവരിലും പ്രതീക്ഷയുണ്ടെങ്കിലും കോണ്‍ഗ്രസില്‍ നിന്നാണ് കൂടുതല്‍ പ്രതീക്ഷിക്കുന്നത്’. പ്ലീനറി സമ്മേളനത്തില്‍ പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.
പാർട്ടിക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പോരാട്ടത്തെ അഭിനന്ദിക്കുന്നുവെന്നും പാര്‍ട്ടിയുടെ സന്ദേശവും സര്‍ക്കാരിന്റെ പരാജയങ്ങളും ജനങ്ങളിലേക്ക് എത്തിക്കണമെന്നും ബിജെപിയെ നേരിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടെന്നറിയാം. രാജ്യത്തിന് വേണ്ടി ആ ധൈര്യം പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.