മോഹൻലാൽ ആറാടുകയാണ് എന്ന ഒറ്റ പ്രയോഗത്തിലൂടെ ട്രോൾ പേജുകളിൽ നിറഞ്ഞ് നിന്ന് വ്യക്തിയാണ് സന്തോഷ്.അർജുൻ അശോകൻ നായകനായി എത്തിയ ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രം കാണാനും ആദ്യദിനം തന്നെ സന്തോഷ് എത്തിയിരുന്നു. പ്രദർശനം കഴിഞ്ഞ ശേഷം ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം അറിയിക്കുവാനും സന്തോഷ് മുന്നിൽ തന്നെ ഉണ്ടായിരുന്നു.ഈ വീഡിയോ ആണിപ്പോൾ വയറലാകുന്നത്.ഇതേ തിയറ്ററിൽ തന്നെ സിനിമ കാണാൻ നടൻ അർജുൻ അശോകനും എത്തിയിരുന്നു.
ചിത്രത്തെക്കുറിച്ച് അര്‍ജുന്‍ സംസാരിക്കുമ്പോള്‍ അടുത്തുവന്നു നിന്നിരുന്ന സന്തോഷ്, അര്‍ജുനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം അദ്ദേഹത്തിന്‍റെ മുന്നില്‍വച്ചു തന്നെ പറഞ്ഞു. യുവനടന്മാരില്‍ ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. നല്ല ലുക്ക് ഉണ്ട്. നല്ല അഭിനേതാവാണ്. അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആവേണ്ട ആളാണ്, എന്നായിരുന്നു അര്‍ജുനെക്കുറിച്ചുള്ള സന്തോഷിന്‍റെ അഭിപ്രായം.
ഇതെല്ലാം കേട്ടശേഷം സന്തോഷത്തോടെ സന്തോഷ് വർക്കിയുടെ ‘ആറാടുകയാണ്’. എന്ന ആ സൂപ്പർഹിറ്റ് ഡയലോഗ് അർജുനും ഏറ്റെടുത്തു, രസകരമായ ഈ വിഡിയോ ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്.