ഡല്‍ഹി നഗരത്തില്‍ പലയിടത്തും മഴയോടൊപ്പം ആലിപ്പഴ വർഷവും. വെള്ളിയാഴ്ച രാത്രിയാണ് നഗരത്തിന്റെ പലഭാഗത്തും കനത്ത മഴയോടൊപ്പം വലിയരീതിയില്‍ ആലിപ്പഴവും പൊഴിഞ്ഞത്.അടുത്ത 24 മണിക്കൂറിനുള്ളിൽ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും കൂടുതൽ ആലിപ്പഴ വർഷമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. അതേസമയം വെെകിട്ട് ഡൽഹിയിൽ ശക്തമായ കാറ്റിനൊപ്പം മഴയും ഉണ്ടായിരുന്നു. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് ഡൽഹിയിൽ വെള്ളിയാഴ്ചയിലെ കൂടിയ താപനില 27.9 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 12.5 ഡിഗ്രി സെൽഷ്യസുമാണ്.ശനിയാഴ്ചയും ഡല്‍ഹിയില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.