Kerala News

വിദേശത്തുനിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് സൗജന്യം;ആശ്വാസ നടപടിയുമായി ആരോഗ്യമന്ത്രി

വിദേശത്തുനിന്ന് വരുന്ന എല്ലാവരുടെയും കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാനിടയുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന വേണമെന്നാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്.
വിദേശത്ത് നിന്ന നാട്ടില്‍ എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ നടത്തുന്ന ആര്‍ടി- പിസിആര്‍ പരിശോധനയാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമാക്കിയത്.
കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെ ആര്‍ടി-പിസിആര്‍ പരിശോധന സൗജന്യമാക്കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം.നിലവില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനകം എടുത്ത കോവിഡില്ല സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നത് നിര്‍ബന്ധമാണ്. ഇതിന് പുറമേ വിമാനത്താവളങ്ങളില്‍ പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ ടെസ്റ്റിന് വിധേയമാകുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രവാസികള്‍ മുഖ്യമായി ഉന്നയിച്ചത്. അതിനാല്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!