കുന്ദമംഗലം മണ്ഡലത്തില്‍ 2020- 21 വര്‍ഷത്തില്‍ എം.എല്‍.എയുടെ പ്രാദേശിക
വികസന ഫണ്ടില്‍ നിന്നും 100 % തുക വിനിയോഗിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കുന്ദമംഗലം പഞ്ചായത്തിലെ തീക്കൂനി അംഗനവാടിക്ക് മുകളില്‍
സാംസ്കാരിക നിലയം, പതിമംഗലം തോട്ടത്തില്‍ റോഡില്‍ കെ.ഡബ്ല്യു.എ പൈപ്പ്ലൈന് നീട്ടല്‍, മുപ്രക്കുന്ന് കൂമുള്ളകുഴിയില് ചാത്തങ്കാവ് റോഡില്‍ കെ.ഡബ്ല്യു.എ പൈപ്പ്ലൈന്
നീട്ടല്‍, പതിമംഗലം മണ്ണത്ത് മാട്ടുവാള്‍ കെ.ഡബ്ല്യു.എ പൈപ്പ്ലൈന് നീട്ടല്‍, ചാത്തങ്കാവ്
ഗ്രാമീണവായനശാല ലാപ്ടോപ്പ് & പ്രോജക്ടര്‍, കണക്കഞ്ചേരി റോഡ്,
നൊച്ചിപൊയില്‍ അംഗനവാടിക്ക് മുകളില്‍ സാംസ്കാരിക നിലയം, മുണ്ടക്കല്‍ കുട്ടമ്പ്രക്കുന്ന് റോഡ്, കൊളായി എ.എല്‍.പി സ്കൂള്‍ റോഡ് കോണ്‍ക്രീറ്റ്, എ.എം.എല്‍.പി എസ് കുന്ദമംഗലം ലാപ്ടോപ്പ് & പ്രോജക്ടര്‍, കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്
പൈപ്പ്ലൈന് നീട്ടല്‍, മണ്ണില്‍കടവ് ലിഫ്റ്റ് ഇറിഗേഷന്‍ ത്രീഫേസ് ലൈന്‍ കണക്ഷന്,
കിളിമുണ്ടക്കല് റോഡ്, പുല്‍ക്കുന്നുമ്മല്‍ വെള്ളാരംചാലില്‍ കുടിവെള്ള പദ്ധതി,
ചാത്തമംഗലം പഞ്ചായത്തിലെ സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റിന് ആംബുലന്‍സ്, താത്തുര്‍ കാക്കശ്ശേരി കുടിവെള്ള പദ്ധതിക്ക് മോട്ടോര്‍ സ്ഥാപിക്കല്‍,
ആര്.ഇ.സി ജി.വി.എച്ച്.എസ്.എസിന് 5 ലാപ്ടോപ്പ്, ചാത്തമംഗലം പൊതുജന
വായനശാല ലാപ്ടോപ്പ് & പ്രോജക്ടര്‍, വേങ്ങേരിമഠം ശ്രീകൃഷ്ണ ക്ഷേത്രം റോഡ്,
ആര്.ഇ.സി ജി.വി.എച്ച്.എസ്.എസിന് ഇന്‍സിനേറ്റര്‍ ആന്റ് നാപ്കിന് വെന്റിംഗ് മെഷീന്, മാവൂര്‍ പഞ്ചായത്തിലെ മുതിയേരിക്കാവ് & അടുവാട് മടത്തില്പറമ്പ കെ.ഡബ്ല്യു.എ
പൈപ്പ്ലൈന് നീട്ടല്‍, ജി.എച്ച്.എസ്.എസ് മാവൂര്‍ ഇന്‍സിനേറ്റര്‍, വില്ലേരിക്കുന്ന് കുടിവെള്ള പദ്ധതിക്ക് പമ്പ്സെറ്റും അനുബന്ധ ഉപകരണങ്ങളും,
പെരുവയല്‍ പഞ്ചായത്തിലെ കമ്മലാത്ത്താഴം പാത്ത് വേ, കുറ്റിയോയത്തില്‍ അംഗനവാടി പാത്ത് വേ, കൈരളി സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബിന് കെട്ടിടം,
ചെറുകുളത്തൂര്‍ ഐ.എം.സി.എച്ച് സബ് സെന്ററിന് കോംപൗണ്ട് വാള്, അംഗനവാടി നമ്പര്‍ 8 ന് ബോര്‍വെല്‍, വെള്ളിപറമ്പ താഴത്തേകണ്ടിമീത്തല് പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍, പെരുമണ്ണ
പഞ്ചായത്തിലെ പെരുമണ്‍പുറ ഗ്രാമീണ വായനശാല ലാപ്ടോപ്പ് & പ്രോജക്ടര്‍,
പെരുമണ്ണ ഗ്രാമീണ വായനശാല ലാപ്ടോപ്പ് & പ്രോജക്ടര്‍, ജി.എല്‍.പി.എസ് പയ്യടിമീത്തല്‍ വാഹനം, ചെമ്പയില്താഴം കുയ്യില്തൊടി റോഡ്, നെരോത്ത്താഴം
ആലഞ്ചേരി മീത്തല്‍ റോഡ്, പുത്തൂര്‍മഠം എ.എം.യു.പി സ്കൂളിന് ഇന്‍സിനേറ്റര്‍ ആന്റ് നാപ്കിന് വെന്റിംഗ് മെഷീന്, കുഴിപള്ളി പനച്ചിങ്ങല്താഴം റോഡ്, ഒളവണ്ണ പഞ്ചായത്തിലെ യുവജന വായനശാല കൊടല് നടക്കാവ് ലാപ്ടോപ്പ് , പ്രോജക്ടര്‍ ആന്റ് പ്രിന്റര്‍, ഒടുമ്പ്ര കാവില്‍താഴം എം.എല്‍.എ റോഡില്‍ പൈപ്പ്ലൈന്
നീട്ടല്‍ എന്നിവയാണ് പ്രവൃത്തികളെന്നും എം.എല്‍.എ പറഞ്ഞു.

