Kerala

ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം: കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഐഎം

ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഇദ്ദേഹം ശത്രുക്കളുടെ കൈയിലെ കോടാലിയായെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാര്‍ത്താ സമ്മേളനത്തിലൂടെ വിശദീകരിച്ചു. തിരഞ്ഞെടുപ്പുകാലത്തെ ഈ അജണ്ട യാദൃശ്ചികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് സിപിഐഎം കണ്ണൂര്‍ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ് കുഞ്ഞികൃഷ്ണന്‍ ചെയ്തതെന്നാണ് കെ കെ രാഗേഷ് പറയുന്നത്. വിഭാഗീയ ലക്ഷ്യത്തോടെ മധുസൂദനനെ താറടിക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിയ്ക്കുള്ളിലെ ചര്‍ച്ചകള്‍ കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. മധുസൂദനനെന്ന ഒരാളെ ലക്ഷ്യം വച്ച് തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുകയായിരുന്നു കുഞ്ഞികൃഷ്ണന്‍. മാധ്യമങ്ങള്‍ക്ക് ഈയിടെ വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന് കുഞ്ഞികൃഷ്ണന്‍ സമ്മതിക്കുന്ന അവസ്ഥപോലുമുണ്ടായി. പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ഏറ്റുപറയുന്നത് പോലെയാണതെന്നും അതോടെ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായെന്നും കെ കെ രാഗേഷ് കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!