Kerala News

ഇരട്ടി തുക ടിക്കറ്റിന്; കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടിയായി ടിക്കറ്റ് നിരക്ക് വർധന. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടി തുക ടിക്കറ്റ് നിരക്കിനായി നൽകണം.കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി പോകുന്നവർക്ക് 86,000 രൂപ യാണ് വിമാനക്കൂലിയെങ്കിൽ വിമാനക്കൂലിയായി കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന തീർത്ഥാടകർ 1,65,000 രൂപ നൽകണം.

കേരളത്തിൽ നിന്നുള്ള ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്. 14,464 തീർത്ഥാടകരാണ് ഇത്തവണ കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. വലിയ വിമാനങ്ങൾ സർവ്വീസ് നടത്തുന്നതിനുളള നിയന്ത്രണമാണ് കരിപ്പൂരിലെ ഹാജ്ജിമാർക്ക് തിരിച്ചടിയായത്.

കണ്ണൂർ, നെടുമ്പാശ്ശേരി വഴി പോകുന്നവരെക്കാൾ 75,000 രൂപയോളം അധികം നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ. നിരക്ക് വർദ്ധനയ്‌ക്കെതിരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇടപെടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും മലപ്പുറം എംപിയും ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!